wayanad local

രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി

സുല്‍ത്താന്‍ ബത്തേരി: പാതിരാത്രിക്ക് വീട്ടില്‍ നിന്ന് വിളിച്ച് ഇറക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കഴുങ്ങുംതോട്ടത്തില്‍ ആഷിഖ്(25) ആണ് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. പഴേരി സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന്‌പേര്‍ എത്തി വീട്ടില്‍ നിന്നും വിളിച്ചിറക്കി അകാരണമായി മര്‍ദ്ദിച്ചുവെന്നാണ് ആഷിഖ് പറയുന്നത്. ഇയാളും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിലെത്തി ഫോണില്‍ വിളിച്ച് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇടതുകണ്ണിന് മുകളില്‍ സാരമായി പരിക്കേറ്റു. കല്ല് വെച്ച് പുറത്തു ഇടിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തുവെന്നും മദ്യം കുടിപ്പിച്ചതായും ആഷിഖ് പറയുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഇരുചക്രവാഹനവും മൂന്നംഗസംഘം അടിച്ചു തകര്‍ത്തു. അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലായിരുന്ന ആഷിഖ് മൂന്ന് മാസം മുമ്പാണ് പഴേരിയിലെത്തുന്നത്. ഒരുമാസം മുമ്പാണ് വാടകയ്ക്ക് താമസം ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ പച്ചക്കറികടയിലെ ജീവനക്കാരനാണ്.
Next Story

RELATED STORIES

Share it