kasaragod local

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം: സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കാസര്‍കോട്: രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമാണ് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടപ്പാക്കുക. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ അടിസ്ഥാന സൗകര്യങ്ങളും പകല്‍ പോലെയുള്ള കൃത്രിമ വെളിച്ചം ഒരുക്കുന്നതിനും എംഎല്‍എ ഫണ്ട് ഉപയോഗിക്കും.
മെഡിക്കല്‍ എജുക്കേഷന്‍-ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍മാര്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനാവശ്യമായ സ്ഥിരം സ്റ്റാഫിനെ നിയമിക്കും. രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക ജനറല്‍ ആശുപത്രി കാസര്‍കോടാണ്. ഈ വിഷയത്തില്‍ ഏഴു തവണ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയായിരുന്നു.
കഴിഞ്ഞ മാസം 26നാണ് ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ ലൈറ്റിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമെ ഇത് സാധിക്കുകയുള്ളൂ. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലയിലെ ആരോഗ്യ വകുപ്പിലെയും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടരുടെ സാന്നിധ്യത്തില്‍ ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it