രാജ്‌നാഥ് സിങ് മുസ്‌ലിം പണ്ഡിതന്‍മാരുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ഐഎസ് സ്വാധീനിക്കുന്നത് തടയുന്നതിന് സഹകരണമഭ്യര്‍ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുസ്‌ലിം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി.
ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ നവ സാമൂഹിക മാധ്യമങ്ങളടക്കം ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കാനുള്ള ഐഎസിന്റെ ശ്രമം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയവ ചര്‍ച്ചാവിഷയമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ അര്‍ഷാദ് മദനി, അജ്മീര്‍ ഷരീഫിലെ മൗലാന അബ്ദുല്‍ വാഹിദ് ഹുസയ്ന്‍ ചിസ്തി, അസ്‌കര്‍ അലി ഇമാം, തൗഹിര്‍ റാസ്സാഖാന്‍, റാഫിഖ് വാര്‍ഷിഖ്, മൗലാനാ സയ്യിദ് ഖന്‍ബി ജവാദ് ഖൗന്‍ബി ജാവിദ്, കമാല്‍ ഫാറൂഖി, മുസ്തഫ പങ്കെടുത്തു.
Next Story

RELATED STORIES

Share it