Sports

രാജ്‌കോട്ടില്‍ ദക്ഷിണാഫ്രിക്കന്‍ വിജയാരവം

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി. 18 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അടിയറവ് പറയിച്ചത്. ഓപണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (103) സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് 270 റണ്‍സ് നേടി. മറുപടിയില്‍ വിരാട് കോഹ് ലി (77), രോഹിത് ശര്‍മ (65), ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി(47) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും വിജയം അകന്നുനിന്നു. 99 പന്തില്‍ കോഹ്‌ലി അഞ്ചു ബൗണ്ടറികള്‍ നേടിയപ്പോ ള്‍ രോഹിത് 74 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. നാലു വിക്കറ്റെടുത്ത പേസര്‍ മോര്‍നെ മോര്‍ക്കലാണ് ഇന്ത്യ ന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. മോര്‍ക്കലാണ് മാന്‍ ഓ ഫ് ദി മാച്ച്. നേരത്തേ 118 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഡികോക്ക് സന്ദര്‍ശകരുടെ ടോപ്‌സ്‌കോററായത്. 60 റ ണ്‍സെടുത്ത ഫഫ് ഡു പ്ലെസിസാണ് മറ്റൊരു സ്‌കോറര്‍. 63 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് താരം 60 റണ്‍സ് നേടിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് അടുത്ത മല്‍സരം.
Next Story

RELATED STORIES

Share it