രാജ്യ പുനര്‍നിര്‍മാണം വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാവൂ: തെലുങ്കാന ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: വിദ്യാഭ്യാസ വിപ്ലവത്തിലൂടെയാണ് രാജ്യത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാകുകയെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മഹ്മൂദ് അലി പറഞ്ഞു. ഹൈദരാബാദിലെ വാദിഹുദയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മികബോധം വളര്‍ത്തുന്ന വിദ്യാഭ്യാസം രാജ്യത്തിനനിവാര്യമാണെന്നും അത് നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ സഹിഷ്ണുതയാണ് ഇന്ത്യ ഇന്ന് നിലനില്‍ക്കാനുള്ള കാരണമെന്നും അത് തകര്‍ക്കാനുള്ള ശ്രമം നടത്തുന്നസംഘപരിവാരം ഇന്ത്യയുടെ പാരമ്പര്യത്തോടാണ് കലഹിക്കുന്നതെന്നും പ്രയാദ് മഠാധിപതി ശങ്കരാചാര്യ ഓംകാരനന്ദ സരസ്വതി പറഞ്ഞു.
തെലങ്കാന പ്രതിപക്ഷ നേതാവ് മുഹമ്മദലി ശബീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് ഡോ. എസ്‌ക്യൂആര്‍ ഇല്യാസ്, അഡ്വ. മഹ്മൂദ് പ്രാച, മുന്‍ രാജ്യസഭാംഗം മുഹമ്മദ് അദീബ്, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it