രാജ്യാന്തര അറബിക് ഭാഷാ ദിനാചരണവും സെമിനാറും



കൊച്ചി:കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെഎടിഎഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ രാജ്യാന്തര അറബിക് ഭാഷാ ദിനാചരണം ഇന്നും നാളെയുമായി എറണാകുളം പുല്ലേപ്പടി ദാറുല്‍ ഉലും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇന്തോ-അറബ് മിഷന്‍ അംബാസഡര്‍ ഡോ. മാസിന്‍ അല്‍ മസൂദി ചടങ്ങില്‍ മുഖ്യ അതിഥിയാവും.
ഇന്നു രാവിലെ 10ന് സ്വാഗതസംഘം ചെയര്‍മാന്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ട് പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. അറബി ഭാഷയുടെ പ്രത്യേകതകളും സാധ്യതതകളും വിളിച്ചോതുന്ന അറബ് എക്‌സ്‌പോ എക്‌സിബിഷന്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it