Flash News

രാജ്യസ്‌നേഹിയെന്ന് ഓരോ തവണ പറയേണ്ടി വരുമ്പോഴും കരയാന്‍ തോന്നും: ഷാരൂഖ് ഖാന്‍

രാജ്യസ്‌നേഹിയെന്ന് ഓരോ തവണ പറയേണ്ടി വരുമ്പോഴും കരയാന്‍ തോന്നും: ഷാരൂഖ് ഖാന്‍
X
shah-rukh-khan-

[related]

ന്യൂഡല്‍ഹി; താന്‍ രാജ്യസ്‌നേഹിയെന്ന് ഓരോ തവണയും പറയേണ്ടിവരുമ്പോഴും കരച്ചില്‍ വരുമെന്നു ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. ഞാന്‍ ഈ രാജ്യക്കാരനാണ് രാജ്യസ്‌നേഹിയാണ് എന്ന് ഓരോ തവണ ഓരോ സാഹചര്യത്തിലും പറയുമ്പോഴും വാവിട്ട് കരയാന്‍ തോന്നുമെന്നും   ഇന്ത്യാ ടിവി ചാനലിന്റെ ആപ് കി അദാലത്ത് എന്ന പരിപാടിയില്‍ സംസാരിക്കവെ ഷാരുഖ് പറഞ്ഞു.
ഈ രാജ്യത്തെ ഏറ്റവും വലിയ രാജ്യസ്‌നേഹി താനായിരിക്കും. ഞാന്‍ ഈ  രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ അത് തെളിയിക്കേണ്ട അവസ്ഥ വരുന്നു. എന്നിട്ടും വിവാദമായ ചര്‍ച്ചകള്‍ എവിടെ നിന്നു വരുന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഇന്ത്യക്കാരന്‍ താനായിരിക്കും. ഇന്ത്യയില്‍ നിന്ന് തനിക്ക് അത്ര നേട്ടങ്ങളും സ്‌നേഹവും ലഭിച്ചിട്ടുണ്ട്. എന്റെ കുടുംബം ഒരു മിനി ഇന്ത്യയാണ്.എന്റെ ഭാര്യ ഹിന്ദു ആണ്. ജന്‍മം കൊണ്ട് ഞാനൊരു മുസ്‌ലിമും. എന്റെ മൂന്ന് മക്കള്‍ മൂന്ന് മതമാണ് പിന്തുടരുന്നത്. രാജ്യത്തെ യുവാക്കള്‍ സഹിഷ്ണുത പുലര്‍ത്തണം. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം-ഷാരൂഖ് പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ഷാരൂഖ് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it