രാജ്യസ്‌നേഹിയാണെന്ന് തെളിയിക്കേണ്ടിവരുന്നത് സങ്കടകരം: ഷാരൂഖ് ഖാന്‍

ന്യൂഡല്‍ഹി: വീണ്ടും വീണ്ടും രാജ്യസ്‌നേഹിയെന്നു പറയേണ്ടിവരുന്നതു സങ്കടകരമാണെന്നു പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഈ രാജ്യക്കാരനും രാജ്യസ്‌നേഹിയുമാണെന്നു പറയാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ കരച്ചില്‍വരുന്നു.
യുവാക്കള്‍ നമ്മുടെ രാജ്യത്തെ കഠിനാധ്വാനത്തിലൂടെ മുന്നോട്ടു നയിക്കണം. ചെറിയ ചെറിയ കാര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങളെ തകര്‍ക്കരുത്. മഹത്തായ ഒരു രാജ്യത്താണു നാം ജീവിക്കുന്നത്. ഏറ്റവും സുരക്ഷിതവും മനോഹരവുമായ രാജ്യമാണിത്.
ചെറിയ കാര്യങ്ങളില്‍ നാം ഉടക്കിനില്‍ക്കരുത്. താന്‍ ഏറ്റവും വലിയ രാജ്യസ്‌നേഹിയാണെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹത്തിന്റെ കാര്യത്തില്‍ എന്റെ അവസാനത്തെ പ്രതികരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പിതാവ് ഒരു യുവ സ്വാതന്ത്ര്യ ഭടനായിരുന്നുവെന്നും ഈ രാജ്യത്തില്‍ നിന്നു എല്ലാം ലഭിച്ച തനിക്ക് രാജ്യം നീതി നല്‍കിയില്ലെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും ഷാരൂഖ് ചോദിച്ചു. രാജ്യത്തെപ്പറ്റി പരാതി പറയുന്ന അവസാനത്തെ ആളായിരിക്കും താനെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it