രാജ്യസഭ: കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും

ന്യൂഡല്‍ഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തതിനെതിരേ കോണ്‍ഗ്രസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ടു സീറ്റിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദ് അറിയിച്ചു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രന്‍ ആര്‍ കെ ആനന്ദ് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവാക്കാന്‍ മനപ്പൂര്‍വം ശ്രമം നടത്തിയതായി ഹരിപ്രസാദ് ആരോപിച്ചു. 14 വോട്ടുകളാണ് അസാധുവായത്.
Next Story

RELATED STORIES

Share it