രാജ്യസഭാ തിരഞ്ഞെടുപ്പ് 21ന്; ആന്റണി മല്‍സരിക്കും

തിരുവനന്തപുരം: ഏപ്രിലില്‍ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 21ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. പഞ്ചാബ് (അഞ്ച്), അസം (രണ്ട്), ഹിമാചല്‍പ്രദേശ് (ഒന്ന്), ത്രിപുര (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്) എന്നിങ്ങനെയാണു മറ്റൊഴിവുകള്‍.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 11ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി 14ഉം ആണ്. 21ന് വൈകീട്ട് അഞ്ചിനാണ് ഫലപ്രഖ്യാപനം. ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫിന് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാവും. ജെഡിയുവിന് നല്‍കിയ സീറ്റില്‍ എം പി വീരേന്ദ്രകുമാറാണു സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് പ്രതിനിധിയായി എ കെ ആന്റണിയുടെ പേര് ഹൈക്കമാന്‍ഡിനോടു നിര്‍ദേശിക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു.
Next Story

RELATED STORIES

Share it