രാജ്യസഭാ തിരഞ്ഞെടുപ്പ്: കൃത്രിമം കാണിക്കുന്ന ദൃശ്യം പുറത്ത്; കൃത്രിമം നടത്തിയത് ബിജെപി

ന്യൂഡല്‍ഹി: ഹരിയാനയില്‍ നടന്ന രണ്ടു രാജ്യഭാംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ചു പരാജയപ്പെട്ട ആര്‍ കെ ആനന്ദാണ് ബിജെപി കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവിട്ടത്.
തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്ര, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍, രണ്ടു ബിജെപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരേ ആനന്ദ് പോലിസില്‍ പരാതിയും നല്‍കി. തിരഞ്ഞെടുപ്പു നടന്ന ഈ മാസം 11ന് പോളിങ് ബൂത്തില്‍ നിന്നു പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവിട്ടത്. അതില്‍ ബിജെപി എംഎല്‍എ അസീം ഗോയല്‍ ബാലറ്റ് പെട്ടിക്കരികിലേക്കു പോവുന്ന ദൃശ്യമുണ്ട്. മറ്റ് എംഎല്‍എമാര്‍ വോട്ട് ചെയ്യാന്‍ നാലോ അഞ്ചോ സെക്കന്‍ഡ് എടുത്തപ്പോള്‍ ഗോയല്‍ 47 സെക്കന്‍ഡ് അവിടെ ചെലവഴിച്ചതായി ആനന്ദ് പറഞ്ഞു. ഈ സമയത്ത് വോട്ട് രേഖപ്പെടുത്താന്‍ അവിടെ വച്ചിരുന്ന വയലറ്റ് നിറത്തിലുള്ള സ്‌കെച്ച് പേന മാറ്റി ഗോയല്‍ നീല സ്‌കെച്ച് പേന വച്ചുവെന്നാണ് ആനന്ദ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് സുഭാഷ് ചന്ദ്ര വരണാധികാരിയെ സന്ദര്‍ശിച്ച് സ്‌കെച്ച് പേനയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
സ്‌കെച്ച് പേന ഉപയോഗിച്ച് കടലാസില്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഗോയല്‍ മാറ്റിവച്ച വ്യാജ പേന ഉപയോഗിച്ച 12 കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവായി. ഇരുണ്ട മുറിയില്‍ പേനയുടെ നിറവ്യത്യാസം തിരിച്ചറിയാന്‍ എംഎല്‍എമാര്‍ക്കു സാധിച്ചില്ല.
Next Story

RELATED STORIES

Share it