രാജ്യസഭയില്‍ ബിജെപി മന്ത്രിക്കും എംപിക്കും കുര്യന്റെ താക്കിത്

ന്യൂഡല്‍ഹി: ബഹളംമൂലം അലങ്കോലമായ രാജ്യസഭ പൂര്‍വസ്ഥിതിയിലാക്കുന്നതിനിടെ ആവര്‍ത്തിച്ച് സംസാരിച്ച ഊര്‍ജമന്ത്രി പിയൂഷ് ഗോയലിനും മുതിര്‍ന്ന ബിജെപി അംഗം വി പി സിങ് ബദ്‌നോറിനും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്റെ ശാസന.
യമുന നദീതീരത്ത് ജീവനകലയുടെ സാംസ്‌കാരികോല്‍സവത്തിനു സൈന്യത്തെ വിട്ടുകൊടുത്തതിനെച്ചൊല്ലിയാണു പ്രതിപക്ഷം ബഹളം തുടങ്ങിയത്. എന്നാല്‍ പ്രശ്‌നം ഹരിതകോടതിയുടെ പരിഗണനയിലാണെന്നു പറഞ്ഞ് തടിയൂരാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ഇതില്‍ തൃപ്തരാവാത്ത കോണ്‍ഗ്രസ്, എസ്പി, ജെഡിയു, ഇടതു പാര്‍ട്ടികളിലെ അംഗങ്ങള്‍ മുദ്രാവാക്യംവിളിയുമായി നടുത്തളത്തിലിറങ്ങി. ഇതിനിടെ സഭാ വൈസ് ചെയര്‍മാന്‍കൂടിയായ ബദ്‌നോര്‍ എഴുന്നേറ്റുനിന്ന് പ്രതിപക്ഷത്തെ ആക്ഷേപിച്ചു സംസാരിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ കുര്യന്‍ താങ്കള്‍ ഏതുതരം വൈസ് ചെയര്‍മാനാണെന്നു ചോദിച്ചു. അദ്ദേഹം ബദ്‌നോറിനെ താക്കിത് ചെയ്തു. ഇതിനിടെ ഇടപെട്ട ഗോയലിനോട് മന്ത്രിമാര്‍ ഉചിതമായ രീതിയില്‍ ഇടപടണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it