Flash News

രാജ്യത്ത് നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവരുടെ തലയറുക്കുമായിരുന്നുവെന്ന് രാംദേവ്

രാജ്യത്ത്  നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവരുടെ തലയറുക്കുമായിരുന്നുവെന്ന് രാംദേവ്
X
baba-ramdev

ചണ്ഡീഗഡ് : രാജ്യത്ത് നിയമമില്ലായിരുന്നവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തലയറുക്കുമായിരുന്നുവെന്ന് യോഗഗുരു രാംദേവ്. ജാട്ട് സംവരണപ്രക്ഷോഭത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഹരിയാനയിലെ രോഹ്തക്കില്‍ 'സമാധാനം പുനസ്ഥാപിക്കുക' എന്ന ഉദ്ദേശ്യത്തോടെ ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവനാറാലിയിലാണ് രാംദേവ് ഇതുപറഞ്ഞത്. മാതൃരാജ്യത്തെ ബഹുമാനിക്കാത്ത മതം രാജ്യത്തിന്റെ താല്‍പര്യത്തിനുള്ളതല്ലെന്നും രാംദേവ് പറഞ്ഞു.
ചില സംഘടനകള്‍ ഭാരത മാതാവിന് ജയ് വിളിക്കുന്നത് മതത്തിന് വിരുദ്ധമാണെന്ന് ചിലസംഘടനകള്‍ പറയുന്നു. അതെങ്ങനെ ശരിയാകും. മാതൃരാജ്യത്തെ ബഹുമാനിക്കുന്നത് ഒരു മതത്തിനും എതിരല്ല.
ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നത് ഒരു മതത്തിന്റെയും ആരാധനയല്ല. ദേശീയ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്‌നമാണത്- രാംദേവ് തുടര്‍ന്നു.
Next Story

RELATED STORIES

Share it