Flash News

രാജ്യത്ത് ഇടി മിന്നലോടു കൂടിയ കൊടുങ്കാറ്റിന് സാധ്യത

രാജ്യത്ത് ഇടി മിന്നലോടു കൂടിയ കൊടുങ്കാറ്റിന് സാധ്യത
X
storms

ന്യൂഡല്‍ഹി:   അടുത്ത നാലു ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിനും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇറാന് മുകളിലായി ഇപ്പോള്‍ നില കൊള്ളുന്ന പശ്ചിമ ക്ഷോഭം ഇന്നലെ മുതല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ബാധിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി തിങ്കളാഴ്ച വരെ വ്യത്യസ്ത സംസ്ഥാനങ്ങളെ ഇത് ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളേയും ഇത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it