thiruvananthapuram local

രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കാനായിട്ടില്ല; സ്പീക്കര്‍

നെടുമങ്ങാട്: സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പലതും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍.
ഈ സ്ഥിതിക്കു മാറ്റം വരണമെങ്കില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ അര്‍ഹമായ കരങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നെടുമങ്ങാട്ട് സംഘടിപ്പിച്ച ത്രിദിന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷതവഹിച്ചു. പരിപാടിയിലെ മികച്ച പങ്കാളിത്തത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നെടുമങ്ങാട് ഗവ. പോളിടെക്‌നിക് നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റിന് എന്‍ ശക്തന്‍ സമ്മാനിച്ചു. പ്രദര്‍ശനത്തിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം ചെറ്റച്ചല്‍ സഹദേവന്‍ വിതരണം ചെയ്തു. പിഐബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.നീതു സോണ, അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ദേവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it