രാജ്യത്തിന്റെ ബഹുസ്വരതകാക്കണമെന്ന് രാഷ്ട്രപതി വീണ്ടും

 ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വീണ്ടും. രാജ്യത്തിന് ഉയര്‍ച്ചയുണ്ടായത് അതിന്റെ ബഹുസ്വരതകൊണ്ടും സഹിഷ്ണുതകൊണ്ടുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതി ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു, ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് ജി രോഹിണി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഒട്ടേറെ തവണ രാഷ്ട്രപതി സംസാരിച്ചിരുന്നു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ചു. അസഹിഷ്ണുത രാജ്യത്ത് ഇത്രയും വളര്‍ന്നത് ദുഃഖകരമാണെന്ന് അവര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it