World

രാജ്യത്തിനെതിരേ ഭീഷണി ഉയര്‍ന്നാലേ അണ്വായുധം പ്രയോഗിക്കൂ: ഉത്തര കൊറിയ

പ്യോങ്‌യാങ്: രാജ്യത്തിന്റെ പരമാധികാരത്തിനെതിരേ മറ്റൊരു ആണവ ഭീഷണി വന്നാല്‍ മാത്രമെ രാജ്യം ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ. ആണവ നിര്‍വ്യാപന നയം തന്റെ രാജ്യം പിന്തുടരുമെന്ന് രാജ്യത്തെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആദ്യം ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് ഉത്തര കൊറിയ ആയിരിക്കില്ല. ശത്രു രാജ്യങ്ങളുമായുള്ള ബന്ധം ഉത്തര കൊറിയ മെച്ചപ്പെടുത്തും. ജനുവരി 9ന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മനോഹരവും ആവേശജനകവുമായിരുന്നുവെന്നും കിം അവകാശപ്പെട്ടു. ഇത് ഉത്തര കൊറിയയുടെ നാലാം ആണവ പരീക്ഷണമായിരുന്നു. അഞ്ചാം ആണവ പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. രാജ്യത്ത് 35 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സംസാരിക്കുകയായിരുന്നു ഉന്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it