രാജേഷ് പിള്ളയ്ക്ക് ചലച്ചിത്രലോകത്തിന്റെ വിട

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ചലച്ചിത്ര ലോകം വിട നല്‍കി. ഇന്നലെ രാവിലെ 11.30ഓടെ രവിപുരം ശ്മശാനത്തിലായിരുന്നു രാജേഷ് പിള്ളയുടെ സംസ്‌കാരം നടന്നത്. രാജേഷ് പിള്ളയുടെ ബന്ധു മിഥുന്‍ മേനോന്‍ ചിതയ്ക്ക് തീകൊളുത്തി.
രാജേഷ് താമസിച്ചിരുന്ന എറണാകുളം മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ പ്ലാസയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു സംസ്‌കാരം. പ്രഫ. കെ വി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, സിപിഐ എം നേതാവ് എം എം ലോറന്‍സ്, അഭിനേതാക്കളായ ശ്രീനിവാസന്‍, സിദ്ദീഖ്, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, തിരക്കഥാകൃത്തുക്കളായ സഞ്ജയ്, ബോബി, നിര്‍മാതാക്കളായ ആന്റോ ജോസഫ്, സിയാദ് കോക്കര്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it