രാജേന്ദ്ര കുമാറിനെ വീണ്ടും ചോദ്യംചെയ്തു

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെ സിബിഐ വീണ്ടും ചോദ്യംചെയ്തു. ഇദ്ദേഹത്തെ കൂടാതെ മറ്റ് ആറുപേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിബിഐ രാജേന്ദ്ര കുമാറിനെ ചോദ്യം ചെയ്തതിന് പിറകെയാണ് ഇദ്ദേഹത്തിന്റെ സെക്രട്ടേറിയറ്റ് ഓഫിസ് അന്വേഷണ സംഘം പരിശോധിച്ചത്. ഇത് ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു.
Next Story

RELATED STORIES

Share it