Kottayam Local

രാജുവിന് തുണയായത് ഭാര്യയുടെ ഫോണ്‍ വിളി

മുണ്ടക്കയം: ഭാര്യയുടെ ഫോണ്‍ വിളി തുണയായതോടെ രാജു നടന്നു കയറിയത് ജീവിതത്തിലേക്ക്. മുണ്ടക്കയം പറത്താനം റോഡില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ച ജോസിന്റെ സുഹൃത്തും അയല്‍വാസിയുമായ തരിശില്‍ രാജു തന്റെ കൂട്ടുകാരന്റെ വിയോഗവാര്‍ത്തയുടെ ദു:ഖത്തിനിടയിലും സ്വന്തം ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ്.
കളവെട്ടു മെഷീന്റെ കേടായ ഭാഗങ്ങള്‍ മാറ്റിവാങ്ങാനെത്തിയ ജോസ് ഉച്ചക്കു ഒന്നോടെയാണ് മുണ്ടക്കയത്തു നിന്നു പറത്താനത്തെ വീട്ടിലേക്കു മടങ്ങിയത്. ഇതിനിടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന്റെ കവാടത്തില്‍ വച്ച് രാജുവിനെ കൂടെ വരാന്‍ ക്ഷണിക്കുകയായിരുന്നു. കാറില്‍ കയറിയ ഉടന്‍ രാജുവിനു വീട്ടുസാധനങ്ങള്‍ വാങ്ങണമെന്ന ഭാര്യയുടെ ഫോണ്‍ വിളിയോര്‍ത്ത് ഇറങ്ങുകയായിരുന്നു. പിരിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ജോസിന്റെ അപകട വാര്‍ത്ത രാജുവിന്റെ കാതിലെത്തി. തന്റെ സുഹൃത്ത് മരണത്തിലേക്കാണു കാറോടിച്ചു പോയതെന്നു വിശ്വസിക്കാന്‍ രാജുവിനു കഴിഞ്ഞില്ല.
സ്വന്തം വീട്ടിലേക്ക് വഴിവെട്ടാന്‍ സ്ഥലം വിട്ടു നല്‍കിയ ജോസിനെ കുറിച്ചു പറയുമ്പോള്‍ രാജുവും വിതുമ്പുകയാണ്.
Next Story

RELATED STORIES

Share it