Flash News

രാജീവ് ഗാന്ധി വധം; നളിനി പരോളില്‍

രാജീവ് ഗാന്ധി വധം; നളിനി പരോളില്‍
X
nalini

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ജയില്‍ ശിക്ഷയനുഭവിക്കുന്ന നളിനി പരോളില്‍ . കഴിഞ്ഞ ദിവസം അന്തരിച്ച തന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് നളിനിക്ക് ജയിലധികൃതര്‍ പരോളനുവധിച്ചത്. 12 മണിക്കൂര്‍ നേരത്തെ പരോളാണ് അനുവദിച്ചത്.
കോടതി ശിക്ഷിച്ച നളിനിയടക്കമുള്ള ഏഴോളം പേരെ ഉടന്‍ വിട്ടയക്കണമെന്ന് വിസികെ നേതാവ് തോള്‍ തിമാവല്‍ന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞു. വെല്ലൂര്‍ ജയിലിലാണ് നളിനി. നളിനിയടക്കമുള്ള പ്രതികളെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് കോടതി അത് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it