Flash News

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സത്യഗ്രഹം നടത്തും

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ ധനകാര്യമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ മുതല്‍ സത്യഗ്രഹം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സത്യഗ്രഹം. എല്ലാ എം.എല്‍.എമാരോടും ഇന്ന് തന്നെ തലസ്ഥാനത്ത് എത്താന്‍ എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. രാജിക്കായി സമരം ശക്തമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.എല്‍.ഡി.എഫിന്റെ പ്രത്യേക യോഗവും ഇന്നു നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it