രാജിവച്ച സാഹചര്യം മാറിയാല്‍ മാണി തിരിച്ചുവരും

തിരുവനന്തപുരം: രാജിവച്ച സാഹചര്യമില്ലാതായാല്‍ മുന്‍ ധനമന്ത്രി കെ എം മാണി തിരിച്ചു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണി കുറ്റക്കാരനല്ലെന്ന് നേരത്തെ തങ്ങള്‍ വ്യക്തമാക്കിയതാണ്. അതാണിപ്പോഴുണ്ടായിരിക്കുന്നത്. രാജിവയ്ക്കാനുള്ള തീരുമാനം കെ എം മാണി സ്വയമെടുത്തതാണ്. അതുകൊണ്ടുതന്നെ അത്തരമൊരു സാഹചര്യമില്ലാതായാല്‍ മാണിതന്നെ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സംഗീത പരിപാടിക്കെത്തുന്ന പാകിസ്താന്‍
ഗസല്‍ ഗായകന്‍ ഗുലാം അലി സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിരിക്കും. സെക്രട്ടേറിയറ്റ് അനക്‌സിന്റെ ഉദ്ഘാടനം മാറ്റിവച്ചത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലാണ്. കെട്ടിടത്തിന്റെ നമ്പര്‍പോലും കിട്ടിയത് തലേദിവസമാണ്. ലൈസന്‍സ് നടപടികളും പൂര്‍ത്തീകരിച്ചിട്ടില്ല.
ഉപരാഷ്ട്രപതിയുടെ ചടങ്ങിലേക്ക് മേയറെ ക്ഷണിച്ചില്ലെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഇന്നലെ നടന്ന ഔദ്യോഗിക ചടങ്ങിലേക്ക് മേയറെ ക്ഷണിച്ചിരുന്നു. എന്നാല്‍, മേയര്‍ ചടങ്ങിനെത്തിയില്ല. എന്നാല്‍, ആദ്യദിനം നടന്ന ഉപരാഷ്ട്രപതിയുടെ ചടങ്ങ് ഔദ്യോഗികമല്ലാത്തതിനാലാണ് ക്ഷണിക്കാതിരുന്നത്. ഇക്കാര്യം മേയറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യദിനം ക്ഷണിക്കാത്തതിലുള്ള പരാതിയായിരിക്കാം അദ്ദേഹം പറഞ്ഞത്. ആശയവിനിമയത്തിലുണ്ടായ അവ്യക്തതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it