രാജസ്ഥാനില്‍ 11ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ആര്‍എസ്എസ് മുഖ്യന്റെ ലേഖനം പാഠ്യവിഷയം
BY swapna en27 April 2016 2:14 PM GMT
X
swapna en27 April 2016 2:14 PM GMT
ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ പാഠ്യവിഷയങ്ങളും കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ട തുടരുന്നു. മുന്‍ ആര്‍എസ്എസ് മുഖ്യന് അന്തരിച്ച കെ എസ് സുദര്‍ശന്റെ ലേഖനമാണ് 11 ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധരാ ആര് പര്യവന് അഥവാ ഭൂമിയും പരിസ്ഥിതിയും എന്ന പാഠത്തിലാണ് സുദര്‍ശന്റെ ലേഖനം നല്‍കിയിരിക്കുന്നത്. പരിസ്ഥിതി അവബോധമുണ്ടാക്കാന്‍ എന്ന പേരിലാണ് വസുന്ധരാ രാജെ സര്‍ക്കാരിന്റെ ഈ പുതിയ നയം.
1998ല്‍ ഈ ലേഖനം സംസ്ഥാനത്തെ സ്കൂള്‍ പാഠ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരവധി എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.
നേരത്തെ രാജ്യത്തെ ഐഐറ്റികളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കണമെന്ന മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ തങ്ങളുടെ ഗവേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്കിയതും കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ടയുടെ ഭാഗമായിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT