രാജസ്ഥാനില്‍ ബാലികമാര്‍ക്ക് വിവാഹം

ബില്‍വാര: രാജസ്ഥാനിലെ ബില്‍വാരയിലെ ഗജുന ഗ്രാമത്തില്‍ രണ്ട് വയസ്സുകാരി ഉള്‍പ്പെടെ 12 വയസ്സിന് താഴെയുള്ള നാലു ബാലികമാര്‍ക്ക് വിവാഹം. പ്രായപൂര്‍ത്തിയാവാത്ത ബാലന്‍മാരാണ് വരന്‍മാര്‍.
മഥന്‍ നാഥ് എന്നയാളുടെ കുടുംബത്തിലാണ് വിവാഹം നടന്നത്. പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബില്‍വാര എസ്പിക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it