Flash News

രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി

രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി
X
rajastan 8th text book

[related] രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്നും ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠം ഒഴിവാക്കി. രാജസ്ഥാന്‍ രാജ്യ പാഠ പുസ്തക് മണ്ഡല്‍ പുറത്തിറക്കിയ പുതിയ എട്ടാം തരം പാഠപുസ്തകത്തില്‍ നിന്നാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ കുറിച്ചുള്ള പാഠം ഒഴിവാക്കിയത്. മഹാത്മാ ഗാന്ധി, സുഭാശ് ചന്ദ്ര ബോസ്, ഭഗത് സിങ്, ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ഹേമു കലാനി എന്നീ സ്വതന്ത്ര സമര സേനാനികള്‍ക്കൊപ്പം ആര്‍എസ്എസ് നേതാവായ വി ഡി സവര്‍ക്കറെ കുറിച്ചും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നാഥൂറാം ഗോഡ്‌സെയെ കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശമില്ല.
Next Story

RELATED STORIES

Share it