രാജന്റെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കും: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന രാജന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാല്‍, രാജന്റെ പ്രസ്താവന നിരാശപ്പെടുത്തിയെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് രാജന്റെ തീരുമാനത്തെ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
സാമ്പത്തികസ്ഥിരത കൊണ്ടുവരുകയും ലോകരംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്ത രാജന്റെ പിന്മാറ്റം രാജ്യത്തിനു നഷ്ടംവരുത്തുമെന്നും വ്യാപാരി നേതാക്കളായ ആനന്ദ് മഹിന്ദ്ര, ദീപക് പരേഖ്, എന്‍ ആര്‍ നാരായണ മൂര്‍ത്തി, കിരണ്‍ മജുംദാര്‍ ഷാ, മോഹന്‍ ഭായ് പൈ എന്നിവര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണറായി തനിക്ക് രണ്ടാമൂഴം ലഭിക്കില്ലെന്ന് രഘുറാം രാജന് അറിയാമായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാജന്‍ തുടരുന്നതിനെതിരേ പറഞ്ഞ കാരണങ്ങള്‍ക്ക് ഇപ്പോള്‍ സാധൂകരണം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it