ernakulam local

രാജഗിരി കിഡ്‌സ് ഫെസ്റ്റ് ക്രിസ്തുജയന്തി കിന്റര്‍ ഗാര്‍ടെന്‍ ഒന്നാം സ്ഥാനത്ത്

കളമശ്ശേരി: ശിശുദിനത്തില്‍ നടന്ന രാജിഗിരി കിഡ്‌സ് ഫെസ്റ്റില്‍ രാജഗിരി ക്രിസ്തുജയന്തി കിന്റര്‍ ഗാര്‍ടെന്‍ കാക്കനാട് ഒന്നാം സ്ഥാനവും സെന്റ്. പീറ്റേഴ്‌സ് കിന്റര്‍ ഗാര്‍ടെന്‍ രണ്ടാം സ്ഥാനവും നേടി.
രാജഗിരി കിന്റര്‍ ഗാര്‍ടെന്‍ പിടിഎ പ്രസിഡന്റ് ഡോ. ജിജോ പോളിന്റെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ റവ. ഫാ. അലക്‌സ് കാട്ടേഴത്ത് കിഡ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരം നാദിര്‍ഷ മുഖ്യാതിഥിയായി. 60 സ്‌കൂളുകളില്‍നിന്നായി 1500ലധികം കുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. വൈകീട്ടു നടന്ന സമാപനചടങ്ങില്‍ സിനിമാതാരം ദിലീപ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
റവ. ഫാ. ഡോ. ജോസ് ക്ലീറ്റസ് പ്ലാക്കല്‍ സിഎംഐ അധ്യക്ഷതവഹിച്ചു. രാജഗിരി സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. വര്‍ഗീസ് കാച്ചാപ്പിള്ളി, പിടിഎ പ്രസിഡന്റ് ഡോ. ജിജോ പോള്‍, ഹെഡ്മിസ്ട്രസ് ഷൈനി സിറിയക് പങ്കെടുത്തു.
Next Story

RELATED STORIES

Share it