Flash News

രാംദേവിന്റെ പതഞ്ജലി വീണ്ടും വിവാദത്തില്‍; ഔഷധത്തിന്റെ നിര്‍മ്മാണ തിയ്യതി മുന്‍കൂട്ടി കൊടുത്തു

രാംദേവിന്റെ പതഞ്ജലി വീണ്ടും വിവാദത്തില്‍; ഔഷധത്തിന്റെ നിര്‍മ്മാണ തിയ്യതി മുന്‍കൂട്ടി കൊടുത്തു
X
ramdev

ന്യൂഡല്‍ഹി: യോഗാചര്യന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദ കമ്പനി വീണ്ടും വിവാദത്തില്‍. പതഞ്ജലി ആയുര്‍വേദയുടെ ഔഷധത്തിന്റെ നിര്‍മ്മാണ തിയ്യതി മുന്‍കൂട്ടി കൊടുത്തു ഉല്‍പ്പന്നം വിപണിയിലെത്തിച്ചതാണ് പുതിയ വിവാദം.അല്‍വാലാ മുറാബാ എന്ന ഉല്‍പ്പന്നമാണ് തിയ്യതി മുന്‍കൂട്ടികൊടുത്ത് വിപണനം ആരംഭിച്ചിരിക്കുന്നത്.

pathanjali
ഒരു കിലോ ഔഷധത്തിന്റെ പുറത്താണ് വ്യാജ തിയ്യതി നല്‍കിയിരിക്കുന്നത്. ഔഷധത്തിന്റെ ബോട്ടിലിന് പുറത്ത് നല്‍കിയ നിര്‍മ്മാണ തിയ്യതി(മാനുഫാക്ച്വറിങ് ഡേറ്റ്) ഒക്ടോബര്‍ 20 2016 ആണ്. കാലവധി തീരുന്ന തിയ്യതി ഒക്ടോബര്‍ 19 2017. ബോട്ടിലിന് പുറത്ത് നല്‍കിയ തിയ്യതിക്ക് ഇനി ആറുമാസം ബാക്കിയിരിക്കേയാണ് ആ തിയ്യതി നല്‍കി ഉല്‍പ്പന്നം വിപണിയിലിറക്കിയിരിക്കുന്നത്.
ലക്‌നൗവില്‍ ഉല്‍പ്പന്നം വിപണിയിലിറങ്ങി ദിവസങ്ങളായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റ് ആന്റ് ഡ്രഗ് അഡ്മിനിസ്്‌ട്രേഷന്‍ ഉല്‍പ്പന്നത്തിന്റെ സാംമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇത് ഒരു ആയുര്‍വേദ മരുന്നാണെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ ഉല്‍പ്പന്നതിന്റെ ഗുണം ഇതിന് ഉണ്ടോ എന്നും ഭക്ഷ്യവകുപ്പ് പരിശോധിക്കുകയാണ്. നിര്‍മ്മാണ തിയ്യതി തെറ്റായി കൊടുത്ത പതഞ്ജലിയുടെ നടപടി ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ക്കെതിരാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. നേരത്തെ പത്ഞജലി ന്യൂഡില്‍സും വിവാദത്തില്‍പ്പെട്ടിരുന്നു.



Next Story

RELATED STORIES

Share it