Dont Miss

രാംദേവിന്റെ നൂഡില്‍സിന് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസയച്ചു

ന്യൂഡല്‍ഹി: അംഗീകാരമില്ലാതെ നൂഡില്‍സ് ഉല്‍പാദിപ്പിച്ച് വിപണിയിലിറക്കിയതിന് യോഗ ഗുരു ബാബാ രാംദേവിന്റെ കമ്പനിക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസയച്ചു.

രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് കമ്പനിക്കാണ് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട്് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി നോട്ടീസ് അയച്ചത്. ഭക്ഷ്യസുരക്ഷാ അധികൃതരുടെ അനുവാദമില്ലാതെ നൂഡില്‍സ് വിപണിയിലിറക്കിയതിനുള്ള വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പുതിയ ഉല്‍പന്നങ്ങള്‍ക്കു നല്‍കുന്ന അനുമതി പതഞ്ജലി നൂഡില്‍സ് വാങ്ങിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ആന്റ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)  ചെയര്‍പേഴ്‌സണ്‍ ആശിഷ് ബഹുഗുണ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

മാഗി നൂഡില്‍സ് നിരോധിക്കപ്പെട്ട സാഹചര്യം മുതലെടുത്ത് ഈ മാസം 16നാണ്് പതഞ്ജലി ഇന്‍സ്റ്റന്റ് ആട്ട നൂഡില്‍സ് എന്ന പേരില്‍ രാംദേവ് നൂഡില്‍സ്് പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it