Second edit

രസമുള്ള തര്‍ക്കം

ഒഡീഷക്കാരും ബംഗാളികളും തമ്മില്‍ ഈയിടെ മധുരത്തിന്റെ പേരില്‍ വഴക്കിട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏവരും ഇഷ്ടംപോലെ കഴിക്കുന്ന രസഗുള ആദ്യം ആരുണ്ടാക്കിയെന്നായിരുന്നു തര്‍ക്കം. ഒഡീഷയിലെ പഹാല ഗ്രാമക്കാര്‍ പറയുന്നത്, രസഗുള കണ്ടുപിടിച്ചത് തങ്ങളാണെന്നാണ്. എന്നാല്‍ ബംഗാളികള്‍ വാദിക്കുന്നത്, 150 കൊല്ലം മുമ്പ് നവീന്‍ ചന്ദ്രദാസ് എന്ന മിഠായി നിര്‍മാതാവാണ് പാല്‍ക്കട്ടിയില്‍ നിന്നു രസഗുള വികസിപ്പിച്ചതെന്നാണ്.
കൗതുകമുണര്‍ത്തുന്ന ഈ കലഹം ശക്തിപ്പെടാന്‍ ഒരു കാരണമുണ്ട്. ചില ഉല്‍പന്നങ്ങളെ അവ പ്രധാനമായും നിര്‍മിക്കുന്ന പ്രദേശങ്ങളുമായി ബന്ധപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഇടപാടുണ്ട്. ഉദാഹരണത്തിന്, ബനാറസ് സാരിക്ക് പ്രത്യേക പദവിയുണ്ട്. ഫ്രാന്‍സിലെ ഷാംപേന്‍ മേഖലയില്‍ നിന്നു വരുന്ന വീഞ്ഞിനു മാത്രമേ ആ പേര് ഉപയോഗിക്കാന്‍ പാടുള്ളൂ. ചരക്കുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അതു സഹായിക്കുമെന്നു പലരും വാദിക്കുന്നു.
എന്നാല്‍, സമീപകാലത്തു വന്ന പല പഠനങ്ങളും ആ വാദത്തെ തിരസ്‌കരിക്കുകയാണ്. ബനാറസ് സാരിക്ക് ഈ പദവി ലഭിച്ചതോടെ നെയ്ത്തുകാര്‍ക്ക് പുതിയതായി യാതൊന്നും ചെയ്യാന്‍ പറ്റാതായി.
രസഗുളയുടെ പേരിലുള്ള തര്‍ക്കം അതിനിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, നല്ല പാല്‍ക്കട്ടിയുണ്ടാക്കുന്ന വിദ്യ 18ാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഡച്ച്-പോര്‍ച്ചുഗീസ് അക്രമികളാെണന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു.
Next Story

RELATED STORIES

Share it