Flash News

രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് ലോകനേതാക്കള്‍ പിന്‍മാറി

രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് ലോകനേതാക്കള്‍ പിന്‍മാറി
X
ravi-shankar

[related]

ന്യൂഡല്‍ഹി: വിവാദത്തിലകപ്പെട്ട ശ്രീ ശ്രീ രവിശങ്കറിന്റെ ലോക സാംസ്‌കാരിക സമ്മേളനത്തില്‍ നിന്ന് ലോക നേതാക്കള്‍ പിന്‍മാറുന്നു. പ്രസിഡന്റ് പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. യുഎഇ, മംഗോളിയ എന്നിവടങ്ങളിലെ സാംസ്‌കാരിക മന്ത്രിമാര്‍ പരിപാടിയില്‍ നിന്ന് പിന്‍മാറി.നേപ്പാള്‍ ഉപപ്രധാനമന്ത്രിയെയാണ് അയക്കുക. കൂടാതെ നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ബണ്ഡാരി, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, സിംബാബ്‌വെ പ്രസിഡന്റ് റൊബേര്‍ട്ട് മുഗദേ, അഫ്ഗാനിസ്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുള്ളാ അബ്ദുള്ളാ  എന്നിവരാണ് പരിപാടിയില്‍ നിന്ന് ഉടന്‍ പിന്‍മാറിയേക്കാവുന്ന നേതാക്കള്‍. പരിപാടി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കി എന്ന വിവാദത്തെ തുടര്‍ന്നുള്ള സുരക്ഷാ പ്രശ്‌നങ്ങളാണ് നേതാക്കള്‍ പിന്‍മാറാന്‍ കാരണം.
അതിനിടെ ആര്‍ട്ട് ഓഫ് ലിവിങിന്് കോടതി ചുമത്തിയ 5 കോടി പിഴ അടയ്ക്കാനുള്ള അവസാനി തിയ്യതി ഇന്നാണ് .വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it