Alappuzha local

രവിവര്‍മ ചിത്രങ്ങള്‍ക്ക് ചാരുതയേകി മനൂജ് ബ്രഹ്മപാദ്

ആലപ്പുഴ: ചിത്രകല ജീവിതോപാധിയാക്കി മനൂജ് ബ്രഹ്മപാദ് രവിവര്‍മ ചിത്രങ്ങള്‍ക്ക് ചാരുതയേകുന്നു. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരളയില്‍ കാഴ്ചക്കാരുടെ മുമ്പില്‍ തയ്യാറാക്കുന്ന രവിവര്‍മ ചിത്രങ്ങളാണ് മനൂജിന്റെ കൈമുതല്‍.
ഒരു രവിവര്‍മ ചിത്രത്തിന് 50000 രൂപയാണ് പ്രതീക്ഷിക്കുന്നത്. ചിത്രങ്ങള്‍ വരച്ച ശേഷം അതിന്റെ പ്രിന്റെടുത്ത് കുറഞ്ഞ വിലയ്ക്കും വില്‍പന നടത്തിവരുന്നു. ചിത്രകല സാധാരണക്കാര്‍ക്കും ആസ്യദിക്കാന്‍ കഴിയണമെന്നാണ് മനൂജിന്റെ പക്ഷം. കനകക്കുന്ന കൊട്ടാരത്തിന് മുന്നില്‍ തെരുവ് ചിത്രപ്രദര്‍ശനം നടത്തിക്കൊണ്ടായിരുന്നു തുടക്കം. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്ര പതംഗിലംഗമായി നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് മുമ്പില്‍ കേരളത്തെ പരിചയപ്പെടുത്താന്‍ കഴിയുന്ന 100 ചിത്രങ്ങളുടെ (ബ്രഷ് ജേര്‍ണി ഓഫ് കേരള) പണിപ്പുരയിലാണിപ്പോള്‍. അതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനായെന്ന് മനൂജ് സന്തോഷത്തോടെ പറഞ്ഞു.
ചിത്രകലയെക്കുറിച്ച് സ്വന്തമായൊരു ഭാഷ്യമുണ്ട് മനൂജിന്. സൗന്ദര്യമില്ലാത്ത മ്യൂറല്‍ ചിത്രങ്ങള്‍ കേരളത്തിലെ ചിത്രകല നശിപ്പിക്കുകയാണ്. രവി വര്‍മ ചിത്രങ്ങള്‍ക്ക് മ്യൂറല്‍ പശ്ചാത്തലം ആദ്യമായി നല്‍കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിച്ച മനൂജിലെ വാസനയാണ് ചിത്രകലാ രംഗത്തേക്കെത്തിച്ചത്.
Next Story

RELATED STORIES

Share it