Districts

രമേശ് ചെന്നിത്തലയ്ക്ക് 80 ലക്ഷം രൂപ ആസ്തി

ഹരിപ്പാട്: ആഭ്യന്തരമന്ത്രിയും ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രമേശ് ചെന്നിത്തലയുടെ ആസ്തി 86,29,563 രൂപ. ഭാര്യ അനിത രമേശിന് 53,72,600 രൂപയുടെ ആസ്തിയാണുള്ളത്.
രമേശ് ചെന്നിത്തലയുടെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയും മക്കളായ ഡോ. രോഹിതിന്റെ കൈവശം 3000 രൂപയും രമിത്തിന്റെ കൈയില്‍ 2000 രൂപയുമാണ് ഉള്ളത്.
രമേശ് ചെന്നിത്തലയുടെ പേരില്‍ 2,75,000 രൂപയുടെ സെക്കന്റ് ഹാന്റ് ഇന്നോവ കാറുണ്ട്. ചെന്നിത്തലയുടെ കൈവശം 40 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം അരക്കിലോ സ്വര്‍ണവുമുണ്ട്.
ചെന്നിത്തലയില്‍ രമേശിന്റെ പേരില്‍ 23.9 ആര്‍ ഭൂമിയും പിതാവില്‍നിന്നു കിട്ടിയ 24.5 ആര്‍ കരഭൂമിയും ഇരുപത് ലക്ഷം രൂപയുടെ വീടുമുണ്ട്.
Next Story

RELATED STORIES

Share it