രമയ്ക്കു നേരെ കൈയേറ്റം

വടകര: വടകരയിലെ ആര്‍എംപി-ഇടത് ഐക്യമുന്നണി സ്ഥാനാര്‍ഥി കെ കെ രമയെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം. പരിക്കേറ്റ രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറത്തില്‍ ഒന്തത്തിനു സമീപം തച്ചോളി മാണിക്കോത്ത് വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കവെ പതിനഞ്ചോളം സിപിഎമ്മുകാര്‍ വളയുകയായിരുന്നു.
പ്രദേശത്ത് വോട്ട് ചോദിക്കാന്‍ പാടില്ലെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. വലതുകൈ പിടിച്ചുതിരിക്കുകയും കഴുത്തിന് പിന്‍ഭാഗത്ത് തല്ലുകയും ചെയ്തു. എസ്എഫ്‌ഐ വടകര ഏരിയാ സെക്രട്ടറി അജയ് ശശിധരന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ റീജിത്ത്, വിധു തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തു. ആര്‍എംപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് വടകര പുതിയ സ്റ്റാന്റില്‍ പൊതുയോഗം നടത്തി.
Next Story

RELATED STORIES

Share it