Flash News

രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചാല്‍ കൂട്ടബലാല്‍സംഗമാവില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചാല്‍ കൂട്ടബലാല്‍സംഗമാവില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി
X
kj-georgeബംഗളുരു: രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ കൂട്ടബലാല്‍സംഗം എന്ന് വിളിക്കാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്.

ബംഗളുരുവില്‍ രണ്ട്‌പേര്‍ കോള്‍സെന്റര്‍ ജീവനക്കാരിയെ ഓടുന്ന ബസില്‍ വെച്ച് പീഡിപ്പിച്ചതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

'' കൂട്ടബലാല്‍സംഗം എന്ന് പറഞ്ഞാല്‍ നാലോ അഞ്ചോ ആളുകള്‍ അതിലുണ്ടാരിക്കണം. എങ്ങിനെയാണ് ഇതിനെ കൂട്ടബലാല്‍സംഗം എന്ന് വിളിക്കുക.

ഇത്തരത്തിലുള്ള നടപടിയെ നമ്മള്‍ അപലപിക്കണം'' എന്നും മന്ത്രി ജോര്‍ജ് പറഞ്ഞു.മഡിവാല ഏരിയയിലാണ് പീഡനം നടന്നിരുന്നത്. മന്ത്രിയുടെ ഈ പ്രസ്താനവയെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം അപലപിച്ചു.
Next Story

RELATED STORIES

Share it