രണ്ട് പുതിയ ഫ്‌ളൈഓവറുകള്‍ക്ക് അനുമതി നല്‍കും: മുഖ്യമന്ത്രി

കോഴിക്കോട്: തൊണ്ടയാട്, രാമനാട്ടുകര ഫ്‌ളൈഓവറുകള്‍ക്കു ഭരണാനുമതി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പൂളാടിക്കുന്ന്-വെങ്ങളം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ ബാക്കി തുക അനുവദിക്കും. റോഡ് പ്രവൃത്തിക്കുള്ള തുക സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ നിന്നു ചെലവഴിക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രശംസിച്ച മുഖ്യമന്ത്രി, 400 ദിവസംകൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രഖ്യാപനം വന്‍ വിജയമാണെന്നു പറഞ്ഞു.
മന്ത്രി മുനീര്‍, എംപിമാരായ എം കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, കെ ദാസന്‍, മരാമത്ത് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it