Breaking News

മലപ്പുറത്തും തൃശൂരും റീ പോളിങ്‌

മലപ്പുറം: രണ്ട് ജില്ലകളില്‍ റീപോളിങിന് സാധ്യത. മലപ്പുറം ജില്ലയിലെ 28 ബൂത്തുകളിലും തൃശൂരില്‍ അഞ്ചു ബൂത്തിലും റീപോളിങ് നടത്തും. യന്ത്രതകരാര്‍ മൂലം പോളിങ് മുടങ്ങിയതാണ് കാരണം. എന്നാല്‍ മലപ്പുറത്ത് നടന്നത് അട്ടിമറിയാണോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സംശയമുണ്ട്.

പല വോട്ടിങ് യന്ത്രങ്ങളിലും കടലാസ് തിരുകിവെച്ചിരുന്നുവെങ്കില്‍ ചിലതില്‍ സെല്ലോടേപ്പ് ഒട്ടിക്കുകയും സ്റ്റിക്കര്‍ പതിച്ചിട്ടുമുണ്ട്. പോളിങിന് മുമ്പ് നടത്തിയ മോക് പോളിങ്ങില്‍ പ്രശ്‌നങ്ങളോ തകരാറുകളോ ഉണ്ടായിരുന്നുമില്ല. ഈ വിഷയത്തില്‍ ജില്ലാകലക്ടര്‍ക്കും എസ്.പിയ്ക്കും വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തുനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it