Second edit

രണ്ടു സ്ഥാനാര്‍ഥികള്‍

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മഹാകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ് തന്നെയായിരിക്കുമെന്നു തീര്‍ച്ചയായി. സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ വേണ്ട പിന്തുണ ഇതിനകം ട്രംപ് നേടിയെടുത്തുകഴിഞ്ഞു.
മറുഭാഗത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ ഇപ്പോഴും മല്‍സരരംഗത്തുണ്ടെങ്കിലും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ തന്നെയാണു മുന്നില്‍. പക്ഷേ, നവംബറില്‍ വോട്ടെടുപ്പു നടക്കുമ്പോള്‍ സമ്മതിദായകരെ സംബന്ധിച്ചിടത്തോളം ചോദ്യം ഏറ്റവും മെച്ചപ്പെട്ട സ്ഥാനാര്‍ഥി ആര് എന്നതായിരിക്കുകയില്ല. രണ്ടുപേരില്‍ ഏറ്റവും കുറഞ്ഞ പേരുദോഷം ആര്‍ക്ക് എന്നതുമാത്രമായിരിക്കും. ട്രംപ് ഇതിനകം തന്നെ ഭ്രാന്തന്‍ നയങ്ങളും നിലപാടുകളുമായി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. കോടീശ്വരനാണെങ്കിലും കക്ഷി കാര്യമായി നികുതിയൊന്നും നല്‍കാറില്ലെന്നാണു പുതിയ വാര്‍ത്ത. നികുതി റിട്ടേണ്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ട്രംപ് നല്‍കിയ മറുപടി അതൊന്നും നാട്ടുകാര്‍ അറിയേണ്ട വിഷയമല്ലെന്നാണ്.
ഒരുഭാഗത്ത് നികുതിവെട്ടിപ്പുകാരനാണെങ്കില്‍ മറുഭാഗത്ത് സത്യസന്ധത തൊട്ടുതെറിക്കാത്ത ആളാണ് സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണസംഘം പറഞ്ഞത് ഹിലരി ക്ലിന്റന്‍ അധികാരത്തിലിരിക്കുമ്പോള്‍ സ്വകാര്യ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ചത് അനുമതി കൂടാതെയാണെന്നാണ്. അനധികൃത ഇ-മെയില്‍ സംവിധാനം ഉപയോഗിച്ചത് വകുപ്പിന്റെ അനുമതിയോടെയാണെന്നാണ് ഇത്രയുംകാലം അവര്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്.
Next Story

RELATED STORIES

Share it