രണ്ടു പിഐഎല്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ പുതുക്കി നല്‍കിയില്ല

ന്യൂഡല്‍ഹി: പാകിസ്താന്‍ ഇ ന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎല്‍) ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിസ പുതുക്കി നല്‍കിയില്ല. അപേക്ഷിച്ച് ഒരു മാസമായിട്ടും വിസാ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഇന്ത്യന്‍ നടപടി ഇരു രാജ്യത്തെയും ജനങ്ങളുടെ സമ്പര്‍ക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പാക് അന്താരാഷ്ട്ര വിമാനക്കമ്പനിയുടെ മുംബൈ, ഡല്‍ഹി ഓഫിസ് മാനേജര്‍മാരായ സയ്യിദ് അഹമ്മദ് ഖാന്‍, ഷാബിര്‍ അഹമ്മദ് എന്നിവരുടെ യാത്രാരേഖകളാണ് പുതുക്കി നല്‍കാതിരിക്കുന്നത്. ജനുവരി ഏഴിന് കാലാവധി തീരുന്ന രേഖകള്‍ 2015 ഡിസംബര്‍ 21ന് പുതുക്കുന്നതിന് സമര്‍പ്പിച്ചിരുന്നു.
വിസ പുതുക്കുന്നതു സംബന്ധിച്ച നടപടികള്‍ ബന്ധപ്പെട്ട വകുപ്പിനു കീഴില്‍ നടന്നുവരുകയാണെന്നാണ് ഇന്ത്യന്‍ വിശദീകരണം. പാകിസ്താന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎല്‍ ഡല്‍ഹിയില്‍ നിന്നു മൂന്നും മുംബൈയില്‍ നിന്നു രണ്ടും പ്രതിവാര സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it