malappuram local

രണ്ടു ദിവസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് പതിനൊന്നു പേര്‍

മലപ്പുറം: ജില്ലയില്‍ രണ്ടു ദിവസത്തിനിടെ നാലിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് പതിനൊന്നു പേര്‍ക്ക്. പതിനൊന്നു പേരില്‍ ജില്ലയ്ക്ക് പുറത്തുള്ള എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍ രണ്ട് ബൈക്ക് അപകടങ്ങളിലാണ് കരുവാരക്കുണ്ട് നീലാഞ്ചേരി, മുന്നിയൂര്‍ സ്വദേശികളായ രണ്ടു പേര്‍ മരിച്ചത്. പൊന്നാനി ബിയ്യം ചെറിയ പാലത്തിനടുത്ത് തിങ്കളാഴ്ച്ച് രാത്രിയുണ്ടായ അപകടത്തിലാണ് ചമ്രവട്ടം സ്വദേശി മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥികളായ മുന്നു എറണാകുളും സ്വദേശികള്‍ മരണപ്പെട്ടു. എല്ലാ അപകടത്തിന്റെയും പ്രധാന കാരണം അമിത വേഗതയിലുള്ള ഡ്രൈവിങ് തന്നെയാണെന്നാണ് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐക്കരപ്പടിക്ക് സമീപം കൈതക്കുണ്ടില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു മട്ടന്നൂര്‍ സ്വദേശികളാണ് മരിച്ചത്. വിവാഹ സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുട്ടികളടക്കമാണ് ഇവിടെ ജീവന്‍ പൊലിഞ്ഞത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിയൊടെ ദേശീയപാതയിലുണ്ടായ ഈ അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബസ് യാത്രക്കാരെല്ലാം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായിരുന്നു. അപകട കാരണം അമിതവേഗതയിലുള്ള അശ്രദ്ധമായ ഓവര്‍ടേക്കിങ് ആണെന്ന് ആര്‍ടിഒ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിയ്യം ചെറിയപാലത്തിനടുത്ത് തിങ്കളാഴ്ച്ച് അര്‍ധരാത്രി 12മണിയോടെയാണ് വൈദ്യുതി പോസ്റ്റിലിടിച്ച് ടവേര വാന്‍ തോട്ടിലേക്ക് മറിഞ്ഞത്. ചമ്രവട്ടത്തു താമസിക്കുന്ന എടപ്പാള്‍ പഞ്ചായത്ത് ജീവനക്കാരനടക്കം നാലു പേരാണ് അപകടത്തില്‍ മരിച്ചത്. നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തേഞ്ഞിപ്പലം കാലക്കറ്റ് സര്‍വകലശാല കാംപസില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് മടങ്ങുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച്ച രാത്രി ചെമ്മാട് തൃക്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മുന്നിയൂര്‍ ആലിന്‍ചുവട് സലാമത്ത് നഗര്‍ സ്വദേശി വിളിവള്ളി ഉണ്ണികൃഷണന്‍ നായരുടെ മകന്‍ വിനീഷ് മരിച്ചു.
അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച് വൈകുന്നേരം നാലിന് നീലാഞ്ചേരി കഞ്ഞിപ്പടിയിലുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. നീലാഞ്ചേരി കളക്കുന്നിലെ പാതാകി സുലൈമാന്റെ മകന്‍ ഷാഹിദ് ആണ് മരണപ്പെട്ടത്. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി എതിരേ വന്ന സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it