രണ്ടു തോട്ടംതൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു

ഗൂഡല്ലൂര്‍: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു തോട്ടംതൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. ഊട്ടിക്കടുത്ത പന്തല്ലൂര്‍ മേങ്കോറഞ്ചില്‍ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. മണിശേഖര്‍ (46), കര്‍ണന്‍ (45) എന്നിവരാണു മരിച്ചത്.
കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരുമ്പോഴാണ് മണിശേഖറെ കാട്ടാന ആക്രമിച്ചത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റാനുള്ള അധികൃതരുടെ നീക്കം തടഞ്ഞ നാട്ടുകാര്‍ ഗൂഡല്ലൂര്‍-വൈത്തിരി അന്തര്‍സംസ്ഥാന പാത പുലര്‍ച്ചെ ഒരുമണി വരെ ഉപരോധിച്ചു. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അനുനയിപ്പിച്ചശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. എസ്‌റ്റേറ്റ് ബംഗ്ലാവ് പാറാവുകാരനായ കര്‍ണന്റെ മൃതദേഹം ഇന്നലെ രാവിലെ തേയിലത്തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെയും ആന ചവിട്ടിക്കൊല്ലുകയായിരുന്നു.
Next Story

RELATED STORIES

Share it