രണ്ടു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
BY Sumeera SMR5 May 2016 5:14 AM GMT
Sumeera SMR5 May 2016 5:14 AM GMT
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ രണ്ടു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ആനയംകുന്ന് കാരശ്ശേരിയില്‍ മുണ്ടയില്‍ പട്ടര്‍ചോല ഹനീഫ (49) ആണ് അറസ്റ്റിലായത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ്സില്‍ നിന്നാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി നിരന്തരമായി കര്‍ണാടകയില്‍ നിന്നു കഞ്ചാവെത്തിച്ച് കോഴിക്കോട് ഭാഗത്ത് വില്പന നടത്തിവരികയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. സിഐ ടോണി ജേക്കബ്, ഇന്‍സ്പെക്ടര്‍ ആര് ലാലു, പ്രിവന്റീവ് ഓഫിസര്‍മാരായ പി ബാബുരാജ്, എന്‍ കെ സുനില്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി സുരേഷ്, വി അബ്ദുല്‍സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT