Pathanamthitta local

രണ്ടുമാസമായിട്ടും സിഗ്നല്‍ ലൈറ്റ് ഇല്ല ; സെന്റ്പീറ്റേഴ്‌സ് ജങ്ഷനില്‍ അപകടം പതിവാകുന്നു

പത്തനംതിട്ട: റിങ് റോഡില്‍ ഏറ്റവും തിരക്കുള്ള ജങ്ഷനായി സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ സിഗ്നില്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതുമൂലം അപകടം പതിവാകുന്നു. രണ്ടുമാസമായിട്ടും ഇവിടെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന്  പ്രവര്‍ത്തനം നിലച്ച സിഗ്നല്‍ ലൈറ്റ്    ആദ്യം അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇതിന്റെ ബാറ്ററി മാറ്റി സ്ഥാപിക്കാന്‍ അറ്റകുറ്റപ്പണി നടത്തുന്ന കെല്‍ട്രോണ്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.  ഇതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് ട്രാഫിക് പോലിസ് പറയുന്നു. ടി.കെ. റോഡ് കടന്നുപോവുന്നതിനാല്‍ ഇവിടെ എപ്പോഴും നല്ല തിരക്കാണ് അനുഭപ്പെടുന്നത്.

സിഗ്നല്‍ ഇല്ലാത്തതു കാരണം തോന്നിയ രീതിയിലാണ് വാഹനങ്ങള്‍       കടന്നു പോവുന്നത്. സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍ നടയാത്രക്കാര്‍ക്ക്   റോഡ് മുറിച്ചു കടക്കാന്‍ പോലും  കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇവിടെ സിഗ്നല്‍ ലൈറ്റ്  ഇല്ലാതായതോടെ  ഒന്നരമാസത്തിനെട ചെറുതും വലുതമായ ഒമ്പത് അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രാവിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ച കടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സിഗ്നല്‍ ലൈറ്റ്  ഇല്ലാതായതോടെ ഒന്നിലധികം ട്രാഫിക്  പോലിസിനെ ഡ്യൂട്ടിക്കിടാനും അധികൃതര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it