ernakulam local

രണ്ടുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

അരൂര്‍: രണ്ടുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ അരൂര്‍ പോലിസ് പിടികൂടി. കൊച്ചിന്‍ കോര്‍പറേഷന്‍ 21ാം ഡിവിഷന്‍ പള്ളുരുത്തി വട്ടത്തറപ്പറമ്പ് വീട്ടില്‍ ഷക്കീര്‍(28), ചന്തിരൂര്‍ ജുമാമസ്ജിദ് പള്ളിക്കുസമീപം പൂതുവള്ളിത്തറ സാദിക്ക് (34) എന്നിവരാണ് പോലിസ് പിടിയിലായത്.
ഓപറേഷന്‍ മുക്തിയുടെ ഭാഗമായി അരൂര്‍ പോലിസും സിസ്റ്റും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ ഒളിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവ് പിടിക്കപ്പെട്ടത്. പോലിസിനെ കണ്ട ബൈക്ക് യാത്രികര്‍ പോലിസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചുവെങ്കിലും പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ സജി ദേവസ്യ അയല്‍വാസിയായ 10 വയസ്സുകാരന്‍ റിസ്റ്റി ജോണിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ഡി മോഹന്‍, ചേര്‍ത്തല ഡിവൈഎസ്പി രമേശ് കുമാര്‍, ജില്ലാ പോലിസ് മേധാവി അശോക് കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഇന്റന്‍സീവ് ചെക്കിങിന്റെ ഭാഗമായാണ് ഓപറേഷന്‍ നടത്തിയത്. സിസ്റ്റിന്റെ ചുമതലയുള്ള അരൂര്‍ എസ്‌ഐ കെ ജി പ്രതാപ്ചന്ദ്രന്‍, നര്‍ക്കോട്ടിക്ക് വിഭാഗം പോലിസുകാരായ അരുണ്‍ കുമാര്‍, ടോണി, വര്‍ഗീസ്, ബൈജു, സ്റ്റേഷന്‍ സ്‌ക്വാഡിലുള്ള അലക്‌സ്, ശ്രീജിത്ത്, അനീഷ്, നിസാര്‍, സേവ്യര്‍, ഷൈന്‍, സീനിയര്‍ സിപിഒമാരായ സത്താര്‍, ബൈജു, എസ്‌ഐമാരായ കെ കെ വേണുഗോപാല്‍, വി എ അശോകന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടുന്ന സ്‌റ്റേഷനില്‍ ഒന്നാമത്തേതാണ് അരൂര്‍ സ്റ്റേഷന്‍. ഒരുമാസത്തിനുള്ളില്‍ രണ്ടുപ്രാവശ്യമായി ഇവിടെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലും 9 മാസത്തിനുള്ളില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന 25 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. അരൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വന്‍ കഞ്ചാവ് വേട്ടയ്ക്ക് വഴിയൊരിക്കിയ എസ്‌ഐയെ സ്ഥലംമാറ്റാന്‍ കഞ്ചാവ് മാഫിയ ശ്രമം തുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ ഇടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it