Second edit

രണ്ടും രണ്ട്

ആഫ്രിക്കയില്‍ നിന്നും അറബ് നാടുകളില്‍ നിന്നും മറ്റുമുള്ള അഭയാര്‍ഥിപ്രവാഹം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു തലവേദന സൃഷ്ടിക്കുന്നു എന്നത് സത്യം. പഴയ കോളനികളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സും ഇംഗ്ലണ്ടുമൊക്കെ അതിയായി ഭയപ്പെടുന്നു. അവരുടെ വരവിനു തടയിടാന്‍ ആവുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടും ലണ്ടനില്‍ പാകിസ്താനില്‍നിന്നു കുടിയേറിയ കുടുംബത്തില്‍നിന്ന് ഒരാള്‍ മേയറാവുന്നു എന്നത് ചരിത്രത്തിലെ വൈരുധ്യം.
ഔദ്യോഗികമായി അഭയാര്‍ഥികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ നിരാകരിക്കുന്നില്ല. എന്നുമാത്രമല്ല, അഭയാര്‍ഥികളെ നിരാകരിച്ചാല്‍ പിഴയടയ്ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥവുമാണ്. പക്ഷേ, ഒബര്‍വില്‍-ലീലി എന്ന സ്വിസ് ഗ്രാമം പിഴയടച്ചാലും കുഴപ്പമില്ല, അഭയാര്‍ഥികള്‍ വേണ്ട എന്ന നിലപാട് പുലര്‍ത്തിയത് വാര്‍ത്തയായിരിക്കുകയാണ്. 10 അഭയാര്‍ഥികളാണ് അവിടെ കുടിയേറിയത്. ഗ്രാമത്തിലെ 22,000 താമസക്കാര്‍ ചേര്‍ന്ന് റഫറണ്ടം നടത്തി ഒരു തീരുമാനമെടുത്തു- പിഴയടയ്ക്കാം. പക്ഷേ, അവര്‍ തങ്ങളോടൊപ്പം ജീവിക്കരുത് എന്നായിരുന്നു തീരുമാനം.
എന്നുവച്ച് കരുണയില്ലാത്തവരാണ് ഈ ഗ്രാമവാസികള്‍ എന്നു കരുതരുത്. അഭയാര്‍ഥികളെ സഹായിക്കാന്‍ വേണ്ടി പണം സംഭാവന ചെയ്യാന്‍ അവര്‍ തയ്യാറാണ്. പക്ഷേ, കൂടെ പൊറുപ്പിക്കാന്‍ വയ്യ. സൂക്ഷ്മമായി വിശകലനം ചെയ്താല്‍ സാമാന്യമായി നമ്മുടെയും മനോനില ഇതൊക്കെത്തന്നെയല്ലേ?
Next Story

RELATED STORIES

Share it