Idukki local

രണ്ടിടങ്ങളില്‍ അപകടം: രണ്ട് പോലിസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കു പരിക്ക്

ചാവക്കാട്: ബസ് സ്റ്റാന്റിന് മുന്നിലും ദേശീയ പാത 17 ഒരുമനയൂരിലും ബൈക്ക് അപകടങ്ങള്‍. രണ്ട് പോലിസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്.
ബസ് സ്റ്റാന്റിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുവായൂര്‍ പോലിസ് സ്‌റ്റേഷനിലെ പോലിസുകാരായ കണ്ടശാംകടവ് കാട്ടുതൊയിടില്‍ രാജീവ് (30), തളിക്കുളം കണ്ണംപറമ്പില്‍ ബിജു (38), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന ബ്ലാങ്ങാട് കൊട്ടിലപറമ്പില്‍ ഷക്കീര്‍ (19), ഇരിങ്ങാലക്കുട കാണിച്ചേരി വീട്ടില്‍ ഷാറൂഖ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരുമനയൂര്‍ തങ്ങള്‍പ്പടിക്കടുത്ത് ബൈക്ക് തെന്നി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃപ്രയാര്‍ സ്വദേശികളായ അരുണ്‍ലാല്‍ (21), ശ്യാംകുമാര്‍ (19) എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it