kasaragod local

രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിതരണം 21ന്

കാസര്‍കോട്: 21ന് ജില്ലയില്‍ സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ ഒന്നാംഘട്ടം മരുന്ന് വിതരണം നടത്തിയ 1197 ബൂത്തുകളിലായി അഞ്ച് വയസ്സിന് താഴെയുള്ള 1,20,734 കുട്ടികള്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തും.
2794 വളണ്ടിയര്‍മാരും 177 സൂപ്പര്‍വൈസര്‍മാരും മരുന്ന്‌വിതരണത്തിന് നേതൃത്വം നല്‍കും. 33 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, എട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവ കേന്ദ്രീകരിച്ചായിരിക്കും മരുന്ന് വിതരണം നടത്തുന്നത്.
നാടോടികുട്ടികള്‍, തെരുവ്കുട്ടികള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ എന്നിവര്‍ക്കായി 119 മൊബൈല്‍ ബൂത്തുകളിലും മരുന്ന് വിതരണമുണ്ടാകും. കാഞ്ഞങ്ങാട്, റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ്, റെയില്‍വേസ്റ്റേഷനിലും പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, ബദിയടുക്ക, പെര്‍ള എന്നീ ബസ്സ്റ്റാന്റുകള്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പള്ളിക്കര, കോട്ടിക്കുളം, കാസര്‍കോട്, ഉപ്പള എന്നീ റെയില്‍വേ സ്റ്റേഷനുകള്‍, മഞ്ചേശ്വരം, ബായാര്‍ എന്നീ ചെക്ക്‌പോസ്റ്റുകള്‍, തിരഞ്ഞെടുത്ത സ്വകാര്യആശുപത്രികള്‍ എന്നിവിടങ്ങളില്‍ മരുന്ന് വിതരണം നടത്തും.
21ന് രാവിലെ എട്ടിന് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാം ഡോസ് മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മാലിക് ദിനാര്‍ ആശുപത്രിയില്‍ സംഘടിപ്പിക്കും. 22, 23, 24 തീയ്യതികളില്‍ പരിശീലനം നേടിയ ആരോഗ്യവകുപ്പ്, അങ്കണവാടി, ആശാപ്രവര്‍ത്തകര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, മറ്റ് സന്നദ്ധ സംഘടനനാ പ്രവര്‍ത്തകര്‍ ജില്ലയില്‍ സര്‍വ്വേ നടത്തി കണ്ടെത്തിയ 2,98,387 വീടുകള്‍ സന്ദര്‍ശിച്ച് അര്‍ഹരായ എല്ലാകുട്ടികള്‍ക്കും പോളിയോ രോഗ പ്രതിരോധ തുള്ളിമരുന്ന് ലഭിച്ചതായി ഉറപ്പ് വരുത്തും.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷതവഹിച്ചു. ഡിഎംഒ ഡോ. എ പി ദിനേശ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. ഇ മോഹനന്‍, ഡോ. എം സി വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി എ രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂളുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ 4.5 ലക്ഷം അനുവദിച്ചു
കാസര്‍കോട്: കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ സ്‌കൂളുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ 4,53,766 രൂപയുടെ ഭരണാനുമതി നല്‍കി.
കുന്നച്ചേരി എഎല്‍പി സ്‌കൂള്‍, മയിച്ച ഗവ. എല്‍പി സ്‌കൂള്‍, പാറക്കടവ് എഎല്‍പി സ്‌കൂള്‍, ജിഎല്‍പി സ്‌കൂള്‍ പുലിയന്നൂര്‍, മൂലപ്പള്ളി എഎല്‍പി സ്‌കൂള്‍, തുരുത്തി ജിഎല്‍പി സ്‌കൂള്‍, എളേരിത്തട്ട് എഎല്‍പി സ്‌കൂള്‍, ജിഎല്‍പിഎസ് വെള്ളാട്ട് എന്നീ സ്‌കൂളുകളില്‍ 25,280 രൂപ വീതവും കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുമ്പട്ട ഗവ.ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് 75,840 രൂപ വീതവും കയ്യൂര്‍ ജിഎല്‍പി സ്‌കൂളിന് ലാപ്‌ടോപ്പിനായി 24,006 രൂപയുടെയുമാണ് ഭരണാനുമതി ലഭിച്ചത്.
വലിയപറമ്പ പഞ്ചായത്തിലെ ഇടയിലക്കാട് നവോദയ വായനശാലയ്ക്ക് സ്റ്റേജ് നിര്‍മാണ പ്രവൃത്തിക്കായി 6,35,000 രൂപയുടെയും ഭരണാനുമതി ലഭിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ എംഎല്‍എ വിഹിതവും 1,35,000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.
Next Story

RELATED STORIES

Share it