രണ്ടാം ടെസ്റ്റ്: ന്യൂസിലന്‍ഡ് വിജയത്തിലേക്ക്
BY Sumeera SMR21 Dec 2015 2:47 AM GMT
Sumeera SMR21 Dec 2015 2:47 AM GMT
വെല്ലിങ്ടണ്‍: ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരേ ആതിഥേയരായ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. ഒന്നാമിന്നിങ്സിലെ നേരിയ ലീഡിന്റെ മുന്‍തൂക്കത്തില്‍ ബാറ്റിങിനിറങ്ങിയ ശ്രീലങ്ക രണ്ടാമിന്നിങ്സില്‍ കേവലം 133 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 189 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മൂന്നാം ദിനമായ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 142 റണ്‍സെടുത്തു.
രണ്ട് ദിനവും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേ ആതിഥേയര്‍ക്ക് ജയിക്കാന്‍ 47 റണ്‍സ് കൂടി മതി. അര്‍ധസെഞ്ച്വറിയുമായി ടീമിന്റെ രക്ഷാപ്രവര്‍ത്തന ചുമതലയേറ്റെടുത്ത കെയ്ന്‍ വില്യംസനും (78*) റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് കീപ്പര്‍ ബിജെ വാട്ട്ലിങുമാണ് ക്രീസില്‍. ലങ്കയ്ക്കായി ദുശ്മന്ത ചമീറ നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ ശ്രീലങ്കയുടെ ഒന്നാമിന്നിങ്സ് സ്കോറായ 292ന് മറുപടിയായി കിവീസ് ഒന്നാമിന്നിങ്സില്‍ 237 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാമിന്നിങ്സിനിറങ്ങിയ ശ്രീലങ്കയ്ക്ക് അതേ നാണയത്തില്‍ ന്യൂസിലന്‍ഡ് തിരിച്ചടി നല്കി. കിവീസിനായി ടിം സോത്തി നാലും നെയ്ല്‍ വാഗ്നര്‍ മൂന്നും ഡങ് ബ്രെസ്വെല് രണ്ടും വിക്കറ്റ് വീഴ്ത്തി.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT