Sports

രണ്ടാം ജയത്തിനു ജര്‍മനി; ഇംഗ്ലണ്ടിന് ഇന്നു നിര്‍ണായകം

ലെന്‍സ്/ സെയ്ന്റ ഡെനിസ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യൂറോ കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ഒരു പടികൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ നിലവിലെ ലോകചാംപ്യന്‍മാരായ ജര്‍മനി ഇന്നു കളത്തില്‍. ഗ്രൂപ്പ് സിയിലെ രണ്ടാംറൗണ്ടില്‍ കരുത്തരായ പോളണ്ടാണ് ജര്‍മനിയുടെ എതിരാളികള്‍.
അതേസമയം, ആദ്യ മല്‍സരത്തില്‍ സമനില കൊണ്ടു തൃപ്തിപ്പെട്ട ഇംഗ്ലണ്ട് ജയം മാത്രം ലക്ഷ്യമിട്ട് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സുമായി കൊമ്പുകോര്‍ക്കും.
മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് സിയില്‍ ഉക്രെയ്ന്‍ വടക്കന്‍ അയര്‍ലന്‍ഡിനെ നേരിടും. ആദ്യറൗണ്ടില്‍ തോറ്റതിനാല്‍ ഇരുടീമിനും മല്‍സരം ഒരുപോലെ നിര്‍ണായകമാണ്.
ഉക്രെയ്‌നിനെ 2-0നു തകര്‍ത്തതിന്റെ ആവേശത്തിലിറങ്ങുന്ന ജര്‍മനിക്ക് ഇന്ന് പോളണ്ടില്‍ നിന്നു കടുത്ത ഭീഷണി നേരിടേണ്ടിവരും. വടക്കന്‍ അയര്‍ലന്‍ഡിനെ 1-0നു തോല്‍പ്പിച്ചാണ് പോളണ്ടിന്റെ വരവ്.
റഷ്യയുമായി 1-1ന്റെ സമനില വഴങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് വെയ്ല്‍സിനെ തോല്‍പ്പിച്ചേ തീ രൂ. കിരീട ഫേവറിറ്റുകളിലൊ ന്നായ ഇംഗ്ലണ്ട് റഷ്യക്കെതിരേ ഇഞ്ചുറിടൈമിലാണ് ജയം കൈവിട്ടത്. ഇഞ്ചുറിടൈമിലായിരുന്നു റഷ്യയുടെ സമനില ഗോള്‍.
Next Story

RELATED STORIES

Share it